Monday, April 29, 2024
keralaNews

ആനക്കുളത്ത് കാട്ടാന ആക്രമണം; ദമ്പതികള്‍ക്ക് പരുക്ക്

ഇടുക്കി ഇടുക്കി ആനക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്കാണ് പരുക്കേറ്റത് . കുറ്റിപ്പാലയില്‍ വീട്ടില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകള്‍ ഇറങ്ങുക പതിവാണ്. വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകള്‍ വരുത്തി. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടന്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തില്‍ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.