Friday, May 3, 2024
keralaNews

കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

പിതൃസ്മരണയുമായി നാളെ കര്‍ക്കിടക വാവ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ േദവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല. വീടുകളില്‍ ബലി അര്‍പ്പിക്കാനാണ് നിര്‍ദേശം.

ബലി തര്‍പ്പണത്തിന് ശേഷമുള്ള വഴിപാടുകള്‍ക്ക് ക്ഷേത്രങ്ങളില്‍ അവസരമുണ്ട്.തിരുവനന്തപുരത്ത് നൂറുകണക്കിന് വിശ്വാസികള്‍ ബലി തര്‍പ്പണത്തിനെത്തിയിരുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലിക്കടവാണിത്.

ഒരുക്കങ്ങളൊന്നുമില്ലാതെ കടവ് ഒഴിഞ്ഞ് കിടക്കുന്നു. ക്ഷേത്ര വളപ്പിലേക്കെത്തിയാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബലിതര്‍പ്പണത്തിന്റെ അവശേഷിപ്പുകള്‍ കാണാം.

പക്ഷെ കര്‍ക്കിടക വാവ് ദിവസമായ നാളെ അതുമുണ്ടാവില്ല.തെക്കന്‍ കേരളത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ വര്‍ക്കലയിലും ആളനക്കമില്ല. ആലുവാ മണപ്പുറത്തും സമാന സ്ഥിതിയായിരിക്കും.