Monday, May 6, 2024
indiakeralaNewspolitics

കരുവന്നൂര്‍ ; ഒരാളെ പോലും വെറുതെ വിടില്ല: പ്രധാനമന്ത്രി

തൃശൂര്‍: കേരളത്തില്‍ വിവാദമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും സ്വര്‍ണ്ണക്കടത്തും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി വ്യക്തമാക്കി.

കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് മോദി നടത്തിയ സംവാദത്തില്‍ നിര്‍ദേശിച്ചു. കേസില്‍ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കും. സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ പോരടിക്കുന്ന ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍, ബിജെപിയെ തോല്‍പിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ കൈകോര്‍ക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്ന് കാട്ടണമെന്നും കേരളത്തിലെ ബിജെപി പ്രവര്‍ത്തകരോട് മോദി നടത്തിയ സംവാദത്തില്‍ നിര്‍ദേശിച്ചു. ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.