Thursday, May 9, 2024
keralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതിക്ക് 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും

ഇടുക്കി: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. പൈനാവ് സ്പെഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്.                                         

വിവിധ വകുപ്പുകളിലായാണ് 81 വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.

ശിക്ഷ 30 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷ് എസ്.എസ് ആണ് കോടതിയില്‍ ഹാജരായത്.

2020 ലാണ് കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

കുട്ടിയെ എട്ട് വയസ് മുതല്‍ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു. പരിശോധനയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ച് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നെന്ന് കണ്ടെത്തി.തുടര്‍ന്ന് പോക്സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.