Monday, May 6, 2024
keralaNews

കരുതലും – ജാഗ്രതയും ഇല്ല ;എരുമേലിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വ്യാപകമാകുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് ഭാഗമായി എടുത്തിട്ടുള്ള കരുതലും ജാഗ്രതയും കുറഞ്ഞതോടെ എരുമേലി കോവിഡ് ബാധിതരുടെ എണ്ണം വ്യാപകമാകുന്നു.എരുമേലി ഗ്രാമപഞ്ചായത്തില്‍ മാത്രം ഇതുവരെ അവരെ 740 കോവിഡ് ബാധിതരാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.എന്നാല്‍ ഇതില്‍ ഇരുന്നൂറോളം പേര്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.ഏറ്റവും അധികം കോവിഡ് ബാധിതര്‍ ഉള്ളത് പഞ്ചായത്തിലെ ഏറ്റവും വലിയ കോളനി പ്രദേശമായ ശ്രീപുരത്താണ് 200 ഓളം പേര്‍.ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇതുവരെ രണ്ടു തീര്‍ത്ഥാടകര്‍ക്ക് ആണ് കോവിഡ് ബാധിച്ചത്.

കാരശ്ശേരി വാര്‍ഡില്‍ ഇതര സംസ്ഥാന തൊഴിലാളികളായ പതിനെട്ടോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.കോവിഡ് ബാധിതരെ ചികില്‍സിക്കുന്നതിനായി എരുമേലി പഞ്ചായത്തില്‍ ആരംഭിച്ച അസീസ്സി നേഴ്‌സിംഗ് കോളേജിലെ ഫസ്റ്റ് എയ്ഡ് സെന്ററില്‍ പഞ്ചായത്തിലേതടക്കം 115 കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്.കൂടാതെ വീടുകളില്‍ മാത്രം നൂറോളം പോസിറ്റീവ് ബാധിതരാണ് കഴിയുന്നത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുത്തിയ ഇളവുകളാണ് കോവിഡ് വ്യാപകമാകാന്‍ കാരണമായത്.മാസ്‌കുകള്‍ ധരിക്കാതെയും, സാനിറ്റര്‍ ഉപയോഗിക്കാതെയും,സാമൂഹിക അകലം പാലിക്കാതെയും നടന്നതിനെ ഫലമാണ് കോവിഡ് വ്യാപകമാകാന്‍ കാരണമായത്.തിരഞ്ഞെടുപ്പില്‍
പങ്കെടുത്ത സ്ഥാനാര്‍ഥികള്‍,അണികള്‍ അടക്കം കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ ചികിത്സയിലാണ്.

കോവിഡിന്റെ വ്യാപനം തടയാന്‍ ആരോഗ്യവകുപ്പും -സര്‍ക്കാരും നല്‍കിയ നിര്‍ദേശങ്ങളും, മുന്‍കരുതലുകളും ജാഗ്രതയും കുറഞ്ഞതാണ് എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായത്. എന്നാല്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള പരിശോധനങ്ങള്‍ കുറഞ്ഞതാണ് കോവിഡ് വ്യാപനം കൂടാന്‍ കാരണമെന്നും പറയുന്നു.ഹോട്ടലുകളിലും മറ്റ് കടകളിലും മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നതും സാനിറ്റര്‍ ഉപയോഗിക്കുന്നതും കുറവാണ്.കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.