Monday, May 13, 2024
keralaNews

തിരുവല്ല പുളിക്കീഴ് ജംക്ഷന് സമീപം ചതുപ്പില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം

പത്തനംതിട്ട : തിരുവല്ല പുളിക്കീഴ് ജംക്ഷന് സമീപത്ത് ഇന്നലെ ചതുപ്പില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ പ്രദേശത്താകെ പരിശോധന നടത്തിയപ്പോഴാണ് കമഴ്ന്ന് കിടക്കുന്ന നിലയില്‍ ആറു മാസം പ്രായം വരുന്ന പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടത്.മരിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് പരിശോധന എന്നിവക്ക് ശേഷമാകും മരണകാരണം സംബന്ധിച്ച് സ്ഥിരീകരണം വരിക. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് സിമന്റ് ചാക്ക് ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ കീഴില്‍ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. രണ്ടു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ കാലുകള്‍ നായ കടിച്ചു കീറിയ നിലയിലാണ്.