Monday, May 6, 2024
keralaUncategorized

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയില്‍

കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നരക്കോടി രൂപ വിലമതിക്കുന്ന ഏഴര കിലോ സ്വര്‍ണവുമായി അഞ്ച് യാത്രക്കാര്‍ പിടിയിലായി.ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ഫാന്‍ ബാറ്ററിയില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശികളായ അഫ്താബ്, നിസാമുദ്ദീന്‍, കോഴിക്കോട് സ്വദേശികളായ അജ്മല്‍, മുജീബ് റഹ്‌മാന്‍, മലപ്പുറം സ്വദേശി മുജീബ് എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്