Sunday, May 12, 2024
keralaNews

വിലക്കുറവുകാലത്ത് സ്വര്‍ണം വാങ്ങണോ വില്‍ക്കണോ? വില 20,000 രൂപയിലെത്തുമോ?

കൊച്ചി: പവന് 42,000 രൂപയിലേക്കു വരെ ഉയര്‍ന്ന സ്വര്‍ണവില ഇപ്പോള്‍ 34,000 രൂപയ്ക്കു താഴെ എത്തിയിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന വില നിലവാരത്തില്‍നിന്ന് 7 മാസത്തിനുള്ളില്‍ കുറഞ്ഞത് 8320 രൂപ. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണോ നല്ല സമയം, അതോ വിറ്റു പണമാക്കേണ്ടവര്‍ ഇപ്പോള്‍തന്നെ വിറ്റില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുമോ? ഇരുപതിനായിരത്തിന്റെ പടവുകളിലേക്ക് സ്വര്‍ണം വീണ്ടും ഇറങ്ങുമോ? സ്വര്‍ണവിലയിലുണ്ടായേക്കാവുന്ന സാധ്യതകള്‍ പരിശോധിക്കാം.