Wednesday, May 15, 2024
Local NewsNews

വിഴിക്കിത്തോട്ടില്‍  ശ്രീധര സ്വാമി അനുസ്മരണ സമ്മേളനവും യതി പൂജയും

എരുമേലി:അധ്യാത്മിക പ്രഭാഷകനും സംഘാടകനും 18 വർഷമായി കുറുവാ മൂഴി ആത്മബോധിനി ആശ്രമത്തിൽ താമസിച്ച് സാധനാചര്യകൾ അനുഷ്ഠിച്ച് ജീവിക്കുകയും ചെയ്ത ശ്രീധര സ്വാമികളുടെ സമാധിയുടെ നാല്പത്തിയൊന്നാം ദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും – യതി പൂജയും
ആഗസ്റ്റ് 21 ന് നടക്കും. വിഴിക്കിത്തോട് പരുന്തന്മല അയ്യപ്പസേവാസമാജം അന്നദാന കേന്ദ്രത്തിലാണ് പരിപാടികൾ നടക്കുന്നത്. കൊളത്തൂർ അദ്വൈതാശ്രമം അധ്യക്ഷനും മാർഗദർശകമണ്ഡലം അധ്യക്ഷനുമായ ചിദാനന്ദപുരി സ്വാമിയടക്കം കേരളത്തിലെ പ്രധാന മഠങ്ങളിൽ നിന്നുള്ള എല്ലാ സന്യാസിവര്യന്മാരും യതിപൂജയിൽ പങ്കെടുക്കും. രാവിലെ 9 മുതൽ ആചാര്യന്മാരെ വേദിയിലേക്ക് സ്വീകരിക്കും.                                                                                                              9.30 മുതൽ 10 മണി വരെ പന്തളം NSS കോളേജ് അസി.പ്രൊഫസർ ആചാര്യ ജി. ആനന്ദ് രാജ് ജീവിതം, മരണം, മരണാനന്തരം എന്ന വിഷയത്തെ അധികരിച്ചുള്ള വൈദികമായ കാഴ്ചപ്പാട് വേദിയിൽ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനും സിനിമ സംവിധായകനുമായ വിജി തമ്പി , VHP സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ,സംഘടനാ സെക്രട്ടറി ഗിരീഷ് കുമാർ, ഹിന്ദു ഐക്യവേദി വക്താവ് ഇ.എസ്.ബിജു, കെ.കെ.മോഹൻദാസ് കിഴക്കയിൽ എന്നിവർ സംസാരിക്കും. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അധ്യക്ഷനായിരിക്കും. തുടർന്ന് നടക്കുന്ന യതി പൂജയിൽ ചിദാനന്ദപുരി, വാഴൂർ തീർത്ഥപാദാശ്രമം അധ്യക്ഷൻ പ്രജ്ഞാനാനന്ദ തീർത്ഥപാദർ ,ചിന്മയ മിഷൻ തിരുവനന്തപുരം അധ്യക്ഷൻ അഭയാനന്ദ സരസ്വതി, ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, ശ്രീരാമകൃഷണ മിഷനിലെ സന്യാസിയും പ്രബുദ്ധ കേരളം എഡിറ്ററുമായ സ്വാമി നന്ദാത്മജാനന്ദ, പത്തനംതിട്ട ഋഷി സാധനാലയം അധ്യക്ഷ ദേവി ജ്ഞാനാഭനിഷ്ഠ, ശ്രീരാമദാസ മിഷൻ അധ്യക്ഷൻ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി വിശുദ്ധാനന്ദപുരി തുടങ്ങി നാല്പതിലധികം സന്യാസിമാർ പങ്കെടുക്കും. ശിവഗിരി മഠത്തിൽ നിന്നുള്ള ദേവചൈതന്യാനന്ദ, പ്രണവ സ്വരൂപാനന്ദ എന്നിവർ പങ്കെടുക്കും