Monday, May 6, 2024
keralaNews

മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍

കോട്ടയം: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേന കോട്ടയം ജില്ലയിലെത്തി. ടീം കമാന്‍ഡര്‍ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തില്‍ 22 അംഗ സംഘമാണ് എത്തിയത്.ദേശീയ ദുരന്ത നിവാരണ സേന ഉച്ചകഴിഞ്ഞ് 2 ന് കാഞ്ഞിരപ്പള്ളി ചെറിപ്പാട് (മീനച്ചിലാര്‍ -ജില്ലയിലെ തുടക്കം) സന്ദര്‍ശിക്കും കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് ക്യാമ്പ്.