Saturday, April 20, 2024
keralaLocal NewsNews

“കേരള ബ്രേക്കിംഗ് ന്യൂസ് ഇംപാക്ട്” കാളകെട്ടിയിലെ നന്ദികേശന് വിദഗ്ധ ചികിത്സ നല്‍കി മൃഗസംരക്ഷണ വകുപ്പ് .

കാളകെട്ടിയിയില്‍ അവശതയിലായ നന്ദികേശന് വിദഗ്ധ ചികിത്സ നല്‍കി മൃഗസംരക്ഷണ വകുപ്പ്.കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നില്‍ക്കുന്നതിനിടയില്‍ താഴെ വീഴുന്നതായും , ആഹാരം കഴിക്കാതെയും , മൂത്രമൊഴിക്കാനും
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ‘ കേരളം ബ്രേക്കിംഗ് ഓണ്‍ലൈന്‍ ‘ ന്യൂസ് ആണ് ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തത് . റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ മൃഗസംരക്ഷണ വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അനില്‍കുമാറിന് നിര്‍ദ്ദേശപ്രകാരം മുക്കൂട്ടുതറ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ സുബിന്‍ എം എസ് നന്ദികേശനെ വീട്ടിലെത്തി വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കുകയായിരുന്നു.

കഴിഞ്ഞ കുറെ കാലമായി തൊഴുത്തില്‍ നിന്നും പുറത്തിറങ്ങാത്തതും, ദഹനക്കുറവു മാണ് നന്ദികേശന് ഉള്ളതെന്നും ഡോക്ടര്‍ പറഞ്ഞു .ദഹനക്കുറവ് മാറാനുള്ള മരുന്നുകളാണ് നല്‍കുന്നത്.കാലുകള്‍ക്ക് ബലം കുറയുന്നത് മൂലമാണ് തൊഴുത്തില്‍ നന്ദികേശനും വീഴുന്നതെന്നും ഇതിനുള്ള മരുന്ന് പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു . തൊഴിത്തിന് പുറത്ത് ഇറക്കി കിട്ടുകയും വേണമെന്നും ഡോക്ടര്‍ പറഞ്ഞു .
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദൈവീക പരിവേഷത്തോടെയാണ്
നന്ദികേശനെ വള്ളിപ്പറമ്പില്‍ വീട്ടില്‍ സുലോചന പരിപാലിക്കുന്നത്. പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് മുന്‍കൂട്ടി സൂചന നല്‍കുന്ന പ്രത്യേകതയോടെയാണ് നന്ദികേശന്‍ ഇതിനോടകം പ്രസിദ്ധനായത്.

ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന ഇടത്താവളമായ ശിവ പാര്‍വതി ക്ഷേത്രത്തില്‍ ഒരു ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ച നന്ദികേശനെ
നാട്ടുകാരി കൂടിയായ വള്ളിപ്പറമ്പില്‍ സുലോചന ഏറ്റുവാങ്ങുകയായിരുന്നു
അഴുത നദികരയിലുള്ള വീട്ടില്‍ തൊഴുത്ത് നിര്‍മ്മിച്ച് നന്ദികേശനെ സുലോചന വളര്‍ത്തുകയായിരുന്നു.മുമ്പ് ഇത്തരത്തില്‍ നന്ദികേശനില്‍ ഭാവമാറ്റങ്ങള്‍ പ്രകൃതിയില്‍ നിരവധിയായ അനിഷ്ട സംഭവങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു .
നന്ദികേശന് ഉണ്ടായിരിക്കുന്ന ഈ അവശത പ്രകൃതിയില്‍ മറ്റൊരു ദുരിതത്തിന് വഴിതെളിച്ചേക്കാമെന്ന സൂചനയാണെന്നും സുലോചന പറയുന്നു . ഡോക്ടര്‍മാരുടെ തീവ്രമായ പരിചരണത്തില്‍ നന്ദികേശന്‍ സുഖം പ്രാപിക്കുമെന്നാണ് സുലോചനയും നാട്ടുകാരും പറയുന്നത്.