Monday, May 6, 2024
Local NewsNews

കനത്ത മഴ;  പമ്പയിലും – അഴുതയിൽ ജലനിരപ്പ് ഉയരുന്നു .

എരുമേലി:  ഇന്നലെ ആരംഭിച്ച കനത്ത മഴ തുടർന്നതിനിടെ  പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് നദികളായ പമ്പയിലും –  അഴുതയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ് .  പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറുകയാണ് . അഴുത നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് മൂക്കൻപെട്ടി കോസ് വെ വെള്ളത്തിൽ മുങ്ങി . നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാർഡംഗം മറിയാമ്മ സണ്ണി പറഞ്ഞു.