Wednesday, April 24, 2024
keralaNews

മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറക്കും ;ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.72 അടിയായി.

സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ തുടരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി.24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും.പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.72 അടിയായി.
കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴയാണ്. ഇന്നലെ മഴ വന്‍ നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.