Monday, April 29, 2024
keralaNews

കനത്തമഴയില്‍ പുഴയിലൂടെ കുട്ടിയാന ഒഴുകിയെത്തി.

കനത്തമഴയില്‍ പുഴയിലൂടെ കുട്ടിയാന ഒഴുകിയെത്തി. കരയില്‍ നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചര
ണം നല്‍കിത്തുടങ്ങി. ഉള്‍വനത്തിലെത്തിച്ച് അമ്മയാനയ്‌ക്കൊപ്പം കുട്ടിയാനയെ തിരികെ വിടാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.അമ്മയെ അന്വേഷിച്ചുള്ള യാത്രയിലാണ് കുട്ടിയാന. ബഹളമുണ്ടാക്കി വനാതിര്‍ത്തിയില്‍ പലയിടത്തുമെത്തിയെങ്കിലും അമ്മയുടെ ചൂരറിഞ്ഞില്ല. എത്ര വൈകിയാലും കുട്ടിയാനയെ ആനക്കൂട്ടത്തിന്റെ അടുക്കലേക്ക് എത്തിക്കുന്നതിനാണ് വനംവകുപ്പിന്റെയും ശ്രമം. ഊട്ടി കല്ലട്ടിപ്പകുതിയിലാണ് കനത്ത മലവെള്ളപ്പാച്ചിലില്‍ ആറ് മാസം പ്രായം തോന്നിക്കുന്ന കുട്ടിയാന കഴിഞ്ഞദിവസം ഒഴുകിയെത്തിയത്.സിങ്കാരയ്ക്ക് സമീപം കരയില്‍ നിലയുറപ്പിച്ച ആനക്കുട്ടിയെ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി വനപാലകര്‍ക്ക് കൈമാറി. വിശപ്പ് മാറാന്‍ വനപാലകര്‍ ആഹാരം കൊടുത്തു. കല്ല് നിറഞ്ഞ പുഴയിലൂടെ ഒഴുകിയെത്തിയതിന്റെ ക്ഷീണം മാറ്റാന്‍ പ്രഥമ ശുശ്രൂഷയും നല്‍കി. രണ്ട് ദിവസം കൊണ്ട് ആള് ഉഷാറായി. പിന്നീടാണ് അമ്മയെ തിരക്കി വനപാലകര്‍ക്കൊപ്പം കരഞ്ഞ് കൊണ്ട് പലയിടങ്ങളിലായി നടന്ന് നീങ്ങിയത്. മൂന്ന് ദിവസം കൂടി അമ്മയ്ക്കായുള്ള അന്വേഷണം തുടരും. പരാജയപ്പെട്ടാല്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി പരിചരണം ഉറപ്പാക്കും.