Monday, May 6, 2024
keralaNews

കണ്‍വെന്‍ഷന്‍ നടത്തി.

ചേരമ സാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി പൂഞ്ഞാര്‍ നിയമസഭ മണ്ഡലം കണ്‍വെന്‍ഷന്‍ എരുമേലി പാലസ് ഓഡിറ്റോറിയം ഹാളില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ വി ജെയിംസ് യോഗം ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ശശി ഊട്ടുപാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം ടി.കെ.രാജന്‍, താലൂക്ക് സെക്രട്ടറി അനീഷ് ചാക്കോ, എം.റ്റി.പ്രസാദ്, പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. നിയമസഭ തെരെഞ്ഞെടുപ്പില്‍ സംഘടന സ്വികരിക്കേണ്ട നിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്തു.ഡോ.ബി.ആര്‍ അബേദ്ക്കറുടെ ജന്മദിനം വിപുലമായി ആഘോഷിക്കുവാനും,15 ന് നടക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ആവശ്യപ്പെട്ട് കലക്ടറേറ്റില്‍ നടക്കുന്ന സമരപരിപാടി വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.