Sunday, May 19, 2024
keralaNews

കാപ്പുകയത്ത് വീണ്ടും കൊയ്ത്ത്പാട്ടിന്‍റെ താളം

കാഞ്ഞിരപള്ളി: കാപ്പുകയം പാടശേഖരത്ത് ഇക്കുറി മുണ്ടകൻ സീസണിൽ ബംപർ വിളവെടുപ്പ്. രണ്ടരയേക്കറിൽ നാമമാത്രമായി ഉണ്ടായിരുന്ന നെൽകൃഷി ഈ വർഷം 35 ഏക്കറിലേക്കുയർന്നു.പൊന്നൊഴുകും തോടിന്‍റെ വികസനവുമായി ബ ന്ധപ്പെട്ട് കൃഷി-ജലസേചന വകുപ്പുകളുടെ ശരിയായ ഇടപെടലുകളുടെ ഫലമാണ് കൃഷിയുടെ വിസ്തൃതിയിലുണ്ടായ വളർച്ച. പാടശേഖര സമിതിയുടെ നേതൃത്വത്തിൽ എലിക്കുളം റൈസ് എന്ന പേരിൽ സ്വന്തം അരിയും വിപണിയിൽ എത്തിക്കാനായിരുന്നു.
വിളവെടുപ്പുത്സവം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സെൽവി വിത്സൻ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ഷാജൻ മുഖ്യപ്രഭാഷണം നടത്തി.