Tuesday, May 7, 2024
keralaNewsObituary

കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കാമ്പസില്‍  വിദ്യാര്‍ഥി മരിച്ച നിലയില്‍

കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസില്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പി ജി വിദ്യാര്‍ത്ഥി വയനാട് സ്വദേശി ആനന്ദ് കെ ദാസ് (23) ആണ് മരിച്ചത്. കാമ്പസില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാധമിക നിഗമനം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.