Sunday, May 5, 2024
keralaNews

കണ്ണൂരില്‍ മകന്‍ ആത്മഹത്യ ചെയ്തത് കണ്ട അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു.

കണ്ണൂരില്‍ മകന്‍ ആത്മഹത്യ ചെയ്തത് കണ്ട അച്ഛന്‍ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധര്‍മടം മോസ് കോര്‍ണറില്‍ ശ്രീ സദനത്തില്‍ സദാനന്ദന്‍ (63), മകന്‍ ദര്‍ശന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് സംഭവം.വീട്ടിലെ കിടപ്പു മുറിയില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട സദാനന്ദന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എന്‍ജിനീയറിങ് ബിരുദധാരിയായ ദര്‍ശന്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല.