Friday, May 17, 2024
keralaLocal NewsNews

കണ്ണിമലയിൽ മത്സ്യ കുളത്തിലെ മീനുകളെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.

കണ്ണിമല:വീടിനോട് ചേർന്നുള്ള മത്സ്യ കുളത്തിലെ മീനുകളെ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.
കണ്ണിമല കോയ്ക്കൽ മുരളിയുടെ വക മത്സ്യ കൃഷിയാണ് നശിപ്പിച്ചത്. മുരളിയുടെ വിദ്യാർത്ഥിയായ മകൻ
കണ്ണന്റെ ശ്രമമാണ് 750 ഓളം വരുന്ന മത്സ്യങ്ങളെ കൃഷി ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയും – വൈകിട്ടും മീനുകൾക്ക് തീറ്റ കൊടുത്തുവെങ്കിലും വൈകുന്നേരം മീനുകൾ തീറ്റ തിന്നില്ല.
വൈകുന്നേരത്തോടെ മുഴുവൻ മീനുകളും ചത്തുപൊങ്ങുകയായിരുന്നുവെന്നും
മുരളി പറഞ്ഞു.ഏകദേശം ഒരു ലക്ഷ
ത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് മുണ്ടക്കയം
പോലീസിൽ പരാതി നൽകി.