Thursday, May 16, 2024
keralaNewspolitics

    വനിത കമ്മിഷനില്‍ കഴിവുള്ളവര്‍ വേണം; കെ. സുരേന്ദ്രന്‍

വനിത കമ്മിഷനില്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈന്‍ രാജിവച്ചത് നില്‍ക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ‘പരാതി പറയാന്‍ വിളിച്ച ഇരയോട് തീര്‍ത്തും മനുഷ്യത്വമില്ലാതെ സംസാരിച്ച കമ്മിഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കൂടി ആയതോടെ പിടിച്ചുനില്‍ക്കാനാവാതെ വന്നത് കൊണ്ടാണ് അവര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.