Thursday, May 2, 2024
keralaNews

തെയിലപ്പൊടി കൊണ്ട്  ചിത്രങ്ങൾ വരച്ചു; ഈരാറ്റുപേട്ടയുടെ അഭിമാനമായ  മിർസ കെരീമിനെ ആദരിച്ചു.

ഈരാറ്റുപേട്ട: തെയിലപ്പൊടി കൊണ്ട് ഇന്ത്യൻ രാഷ്ട്ര പ്രമുഖരുടെയും , മറ്റും ചിത്രങ്ങൾ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സിൽ ഇടം നേടിയ ഈരാറ്റുപേട്ടയുടെ അഭിമാനമായ പ്രിയങ്കരി മിർസ കെരീമിനെ ഈരാറ്റുപേട്ട യൂത്ത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിലുള്ള യൂത്ത് കെയർ ചാരിറ്റബൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി. സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി  അനുമോദിച്ചു .തെയിലപ്പൊടി കൊണ്ട് രാഷ്ട്ര പ്രമുഖരുടേതടക്കം മികവാർന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയയാവുകയാണ് എഞ്ചിനീയറിംഗ് അദ്ധ്യാപിക കൂടിയായ  മിർസ കരീം. .ഈരാറ്റുപേട്ട നടയ്ക്കൽ  ആലയ്ക്കൽ കെരീമിൻ്റെയും  റെജീനയുടെയും മകളും ,ഈരാറ്റുപേട കൊല്ലം പറമ്പിൽ സെയ്ദു മുഹമ്മദിൻ്റെ ഭാര്യയുമാണ് .ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ,മുൻ പഞ്ചായത്ത് മെമ്പറുമായ അനസ് നാസർ ,ഉണ്ണി ജോർജ് പ്ലാത്തോട്ടം ,യൂത്ത് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് മാഹിൻ വലിയ വീട്ടിൽ ,യൂത്ത് കെയർ വാളൻ്റിയർമാരായ അഫ്സൽ ഇജാസ് ,റി ഫാൻ മനാഫ് ,ബിലാൽ തുടങ്ങിയവർ സന്നിഹിതരായി