Sunday, May 19, 2024
keralaNewspolitics

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി.

കോട്ടയം നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായിഒരു വോട്ട് അസാധുവായി.ബിജെപി പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്.21 എൽ.ഡി.എഫ് അംഗങ്ങളും, 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.ഇതോടെ 29 പേരുടെ പിന്തുണയോടെയാണ് അവിശ്വാസം പ്രമേയം പാസായത്.യു ഡി എഫിൻ്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നിരുന്നു.പേരും ഒപ്പും ഇല്ലാതെ രേഖപ്പെടുത്തിയ വോട്ടാണ് അസാധുവായത്.നഗരകാര്യ ജോയിൻ്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിലാണ് പ്രമേയാവതരണം നടന്നത്.