Saturday, May 11, 2024
Local NewsNewsObituary

കണ്ണിമലയില്‍ വാഹനാപകടം ബൈക്ക് യാത്രക്കാരനായ യുവാന് ദാരുണാന്ത്യം

എരുമേലി കണ്ണിമലയില്‍ തീര്‍ത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.                                                                                                                                                             

കണ്ണിമലയില്‍ മഞ്ഞളരുവി പാലയ്ക്കല്‍ വര്‍ക്കിച്ചന്റെ മകന്‍ ജെസ്സിന്‍ (17) ആണ് മരിച്ചത്.  വടക്കേല്‍  പരേതനായ വി ജെ തോമസിന്റെ മകന്‍ നോബിള്‍ (17) നു ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ എരുമേലി മുണ്ടക്കയം റൂട്ടില്‍ കണ്ണിമല എസ് വളവിന് സമീപം ആയിരുന്നു അപകടം. ജെറിനും നോബിളും മുണ്ടക്കയത്ത് നിന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിച്ചത്.