Thursday, May 16, 2024
keralaLocal News

കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോക്കറ്റടിച്ചു.

കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും എരുമേലിയിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ പോക്കറ്റടിച്ചതായി പരാതി . എരുമേലി സ്വദേശിയും ചേനപ്പാടി ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റ്റി എസ് കൃഷ്ണകുമാറിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലെ പണം അടങ്ങിയ പേഴ്‌സാണ് നഷ്ടപ്പെട്ടത് .ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം .
2300 രൂപ, രണ്ട് എടിഎം കാര്‍ഡുകള്‍ , പാന്‍കാര്‍ഡ് എന്നിവയാണ് പേഴ്‌സണല്‍ ഉണ്ടായിരുന്നത് .ബസില്‍ കയറുന്നതിവിടെ പെട്ടെന്നുണ്ടായ തിരക്കിലാണ് പോക്കറ്റടിച്ചെതെന്നും അദ്ദേഹം പറഞ്ഞു .കോട്ടയം പോലീസില്‍ പരാതിയും നല്‍കി.