Monday, April 29, 2024
keralaNews

കണമലയിൽ അപകടം :കെ എസ് ആർ റ്റി സി ബസും – ലോറിയും കൂട്ടിയിടിച്ചു

കണമലയിൽ കെ എസ് ആർ റ്റി സി ബസും – ലോറിയും കൂട്ടിയിടിച്ചു. കണമല അട്ടിവളവിലാണ് അപകടം. നിരവധി പേര്‍ക്ക് പരിക്ക്‌. എരുമേലിയിലേക്ക് വരുകയായിരുന്ന രണ്ട് ബസുകളെയാണ് കരിക്ക് കയറ്റി വന്ന ലോറി ഇടിച്ചത് . ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം . ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തീർത്ഥാടക ബസിനെ ഇടിച്ച ശേഷം, കെ എസ് ആർ റ്റി സി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അപകടത്തെ തുടർന്ന് എരുമേലി – പമ്പ സംസ്ഥാന തീർത്ഥാടന പാതയിൽ ഗതാഗതക്കുരുക്ക്‌.അപകടത്തിൽ പരിക്കേറ്റവരെ എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആശുപത്രി പ്രവേശിപ്പിക്കുകയാണ് . അപകട സ്ഥലത്ത് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗങ്ങളായ സനല രാജൻ, മറിയാമ്മ ജോസഫ് , പഞ്ചായത്ത് അസി. സെക്രട്ടറി ജയ് മോൻ , ഒഫീസ് അസി. അനുരാജ് , നാട്ടുകാർ പോലീസ്,
ലൈഫ് സോനു ചാക്കോ,
പൊതുപ്രവര്‍ത്തകനായ ബിനു നിരപ്പേല്‍, ഫയർ ഫോഴ്സ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ് .

കണമല അപകടത്തില്‍ ഇതുവരെ 23 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ് . ഇവരുള്‍പ്പെടെ 17 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും , ആറ് പേര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു .                                                                           

അപകടത്തില്‍ പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ .

1. പ്രമോദ് – 40 താട്ടില്‍പാലം
2. അനന്ദു – 22 ആലപ്പുഴ
3. അനനരരത്‌ന റ്റി എന്‍ – 35
4. ഷീബ സുകുമാരന്‍ – 54
5 . ദണ്ഡപാണി – 64
6. ജോണിക്കുട്ടി – 43
7. ദിനേശ് – 35
8, മുരുകന്‍ – 58
9. ശാന്തമ്മ നാരായണന്‍ – 69
10- അനഘ – 44
11. മാത്യു – 17 തമിഴ് നാട്
12 . മാതര – 22 തമിഴ്‌നാട്
13. അമുത- 54
14 ശക്തിവേല്‍ – 36 സേലം
15. അഭിജിത്ത് –
16. യോഗേശ്വരന്‍ – 17
17. ശാന്താണി – 53
18- അരുള്‍ – 32
19- കെ കെ രമേശ് – 47
20. രത്‌നമ്മ മോഹന്‍ – 62

രാത്രിയോടെ അപകടത്തില്‍പ്പെട്ട ലോറിയും – ബസും എടുത്ത് മാറ്റി ഇത് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു .