Monday, April 29, 2024
Health

കണമല പാലത്തില്‍ കോണ്‍ക്രീറ്റ് ഇളകി വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന പാതയായ എരുമേലി – പമ്പ പാതയിലെ കണമല പാലത്തില്‍ കോണ്‍ക്രീറ്റ് തകര്‍ന്നത് വാഹന യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പാലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പി ഉയരുന്നതാണ് അപകടകരമായിരിക്കുന്നത്. മുമ്പും നിരവധി തവണ പല സ്ഥലങ്ങളിലും ഇത്തരത്തില്‍ കോണ്‍ക്രീറ്റ് തകരുകയും പിന്നീട് അത് അടക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ പാലത്തിലെ അപകടാവസ്ഥ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ് പാലത്തിലെ കോണ്‍ക്രീറ്റുകള്‍ സ്ഥിരമായി തകരുന്നതിന് കാരണം പണിയിലെ അപാകതയാണെന്നും അടിയന്തിരമായി ശ്വാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.