Thursday, May 16, 2024
HealthindiaNews

നീറ്റ് പിജി കൗണ്‍സിലിങ്; സുപ്രീംകോടതിയിലേക്ക് ഡോക്ടര്‍മാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു

ന്യൂഡല്‍ഹി: നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതിനെതിരെ സുപ്രീംകോടതിയിലേക്ക് ഡോക്ടര്‍മാര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ ഡോക്ടര്‍മാര്‍ റോഡ് ഉപരോധിച്ചു. ഒമിക്രോണ്‍ വ്യാപിക്കുന്നതിനാല്‍ കൗണ്‍സിലിങ് വൈകുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന വാദിക്കുന്നത്. ആദ്യഘട്ടത്തില്‍ നടത്തിയ സമരം അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് ഡോക്ടര്‍മാര്‍ വീണ്ടും തെരുവിലേക്കിറങ്ങിയത്. റോഡ് ഉപരോധിച്ചുള്ള സമരം നടത്തിയതിന് ശേഷം ഡോക്ടര്‍മാര്‍ സമീപത്തെ ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്നും മറ്റൊരുവിഭാഗം ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി നഗരഹൃദയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കമായതിനാല്‍ വളരെ കുറച്ച് പോലീസുകാര്‍ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. പോലീസിന് റസിഡന്റ് ഡോക്ടര്‍മാരെ തടയാനും സാധിച്ചില്ല. തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സുപ്രീംകോടതിയുടെ ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ചത്.