Sunday, May 5, 2024
EntertainmentindiaNews

കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്താഭിഷേകം: രജനികാന്തിനെതിരെ പരാതി

തമിഴ് നടന്‍ രജനികാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്താഭിഷേകം നടത്തി. പോലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍.തമിഴ്വെന്ദന്‍ എന്ന അഭിഭാഷകനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറത്തിറക്കിയിരുന്നു. ആടിനെ കൊന്ന് രക്താഭിഷേകം നടത്തിയാണ് ആരാധകര്‍ പുതിയ പോസ്റ്റര്‍ റിലീസ് ആഘോഷമാക്കിയത്. തിരുച്ചിറപ്പള്ളിയില്‍ ജനമധ്യത്തില്‍ വെച്ച് ആട്ടിന്‍ കുട്ടിയെ അറുക്കുകയും രക്തം കട്ടൗട്ടില്‍ അഭിഷേകം ചെയ്തു എന്നാണ് പരാതി.

ക്രൂരമായ പ്രവൃത്തി സ്ത്രീകളേയും കുട്ടികളേയും ഭയപ്പെടുത്തിയെന്നും സംഭവം മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ആരാധകരെ നിയന്ത്രിക്കാന്‍ നടന് സാധിക്കാത്തതാണ് ഇത്തരം ക്രൂരവിനോദങ്ങള്‍ അരങ്ങേറാന്‍ കാരണമെന്ന് അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തോട് പ്രതികരിക്കാത്തതിനും ആരാധകരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കാത്തതിനുമാണ് രജനീകാന്തിനെതിരെ കേസ് ഫയല്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പേട്ട (പീപ്പള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) മൃഗസംരക്ഷണ സമിതി ആരാധകര്‍ ചെയ്തത് തെറ്റാണെന്ന വിമര്‍ശനവുമായി രംഗത്തെത്തി.