Thursday, May 9, 2024
indiaNews

ഉത്തരാഖണ്ഡില്‍ മലയിടിച്ചില്‍ തുടരുന്നു.

ഉത്തരാഖണ്ഡിലെ മലയിടിച്ചില്‍ തുടരുന്നു. ഗംഗോത്രി ദേശീയപാതയിലാണ് രാവിലെ മലയിടിഞ്ഞത്. കനത്ത പാറകളടക്കം ദേശീയപാതയിലേക്ക് വീണിരിക്കുന്ന തിനാല്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കാലതാമസമെടുക്കുമെന്നാണ് സൂചന.ഉത്തരകാശി ജില്ലയില്‍ ഗംഗോത്രി ദേശീയപാതയിലാണ് സംഭവം. മേഖലയിലെ സൂഖി ടോപ് എന്നറിയപ്പെടുന്ന ഭാഗത്തെ മലയാണ് ഇടിഞ്ഞത്. മലയിടുക്കിലൂടെ പണിതിരിക്കുന്ന വീതികുറഞ്ഞ റോഡിന്റെ ഒരു ഭാഗത്തെ പാറക്കൂട്ടങ്ങളാണ് താഴേക്ക് പതിച്ചത്.യുദ്ധ കാലാടിസ്ഥാനത്തില്‍ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ് നിര്‍മ്മാണം നടത്തിയ സൈന്യത്തിന്റെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ അധികൃതരും സംഘവും സൈനികര്‍ക്കൊപ്പം രംഗത്തുണ്ട്.