Monday, April 29, 2024
educationkeralaNews

റെക്കോര്‍ഡ് വിജയം; കണ്ണൂരില്‍ 99.85% വിജയം

എസ്എസ്എല്‍സി പരീക്ഷ ഫലങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. 4,22,226 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. 99.47 ശതമാനമാണ് വിജയശതമാനം. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍. 99.85ആണ് ജില്ലയിലെ വിജയശതമാനം.

മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം എ പ്ലസ് നേടിയ വിദ്യാര്ഥികളുള്ളത്. 96.81 ആണ് ലക്ഷദ്വീപിലെ വിജയശതമാനം. വായനാട്ടിലാണ് വിജയശതമാനം കുറവ്. 4,19, 651 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2,214 സ്‌കൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ടി.എച്ച്.എസ്.എല്‍.സി വിജയശതമാനം 99.72 ശതമാനമാണ്. ഇതാദ്യമായാണ് വിജയശതമാനം 99 കടക്കുന്നത്.കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയശതമാനം.