Sunday, May 5, 2024
keralaNews

ഇന്ന് പെസഹ വ്യാഴം.

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും. പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെയും കൊറോണയുടെയും കാലത്ത് പരസ്പര സഹകരണത്തിന്റെയും ഐക്യത്തിന്റെയും ശുശ്രൂഷകളാണ് നാം പങ്കുവയ്‌ക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മറ്റുളളവര്‍ക്ക് സഹായ സഹകരണങ്ങള്‍ എത്തിക്കാന്‍ പരിശ്രമിക്കണമെന്നും ആലഞ്ചേരി പെസഹ സന്ദേശത്തില്‍ പറഞ്ഞു.