Tuesday, May 14, 2024
educationkerala

മഹിളാ ഐക്യവേദി ജില്ലാ പഠനശിബിരം നടത്തി .

പാല അമ്പാടി ആഡിറ്റോറിയത്തിൽ നടന്ന മഹിളാ ഐക്യവേദി ജില്ലാ പഠനശിബിരം സംസ്ഥാന സെക്രട്ടറി  അനിതാ ജനാർദ്ദനൻ ഉത്ഘാടനം ചെയ്തു.  മഹിളാ ഐക്യവേദി ജില്ലാ പ്രസിഡൻ്റ്  കലാ രവികുമാർ  അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. മഹിളാ ഐക്യവേദിയുടെ കാലീക പ്രസക്തി എന്ന വിഷയത്തിൽ മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജാനാർദ്ദനനും  കുടുബ പ്രബോധനം എന്ന വിഷയത്തിൽ മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹനും , സംഘടന സംഘാടക സംഘാടകത്വം എന്ന വിഷയത്തിൽ  ഇ എസ് ബിജു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു.  ജില്ലാ ജനറൽ സെക്രട്ടറി ഗീതാ രവി നന്ദി പറഞ്ഞു  മഹിളാ ഐക്യവേദി വർക്കിംഗ് പ്രസിഡൻ്റ്  ശാന്തമ്മ കേശവൻ , ജില്ലാ വൈസ്സ് പ്രസിഡൻ്റ്  ജയന്തി ജയ്മോൻ , ജില്ലാ ട്രഷറർ  വിനോദിനി വിജയകുമാർ, മഹിളാ ഐക്യവേദി ജില്ലാ സംയോചകൻ പ്രൊഫസർ ഹരിലാൽ ,  ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി സജു പി എസ്  ,താലൂക്ക് സംയോചകരായ ജയചന്ദ്രൻ ,  എം വി കുട്ടപ്പൻ , എ ബി സുനീഷ്, റ്റി കെ ശിവരാജൻ എന്നിവർ നേത്യത്വം നൽകി .