Saturday, May 4, 2024
keralaNews

കഞ്ഞിരപ്പുഴയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്

പാലക്കാട് കഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനത്തില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഒരു സംഘം ആള്‍ക്കാര്‍ നായ്ക്കളുമായി രാത്രിയില്‍ നടുറോഡിലൂടെ പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല.