Friday, May 17, 2024
indiaNews

കന്നട നടിയും മോഡലുമായ ചേതന രാജ് മരിച്ചു.

ബെംഗളൂരു: കന്നട നടിയും മോഡലുമായ ചേതന രാജ് (21) മരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറിയ്ക്കിടെയാണ് നടി മരിച്ചത്. ഇന്നലെയാണ് നടിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കാണ് ചേതനയെ വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തിന് പ്രശ്നങ്ങള്‍ സംഭവിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ശസ്ത്രക്രിയയെ കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലേക്ക് പോയതെന്നും മതാപിതാക്കള്‍ പറയുന്നു.നടിയുടെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.ആശുപത്രിയ്ക്കെതിരെ മാതാപിതാക്കള്‍ സമീപത്തെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ചേതനയുടെ മൃതദേഹം ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്പസമയത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാമയ്യ ആശുപത്രിയിലേക്ക് മാറ്റും.