Thursday, May 2, 2024
keralaNewspolitics

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല; പി സി.ജോര്‍ജ്

പാറമട ഉടമയുടെ വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ് വെച്ച് നടക്കുന്നത് സെബാസ്റ്റ്യന്‍ കുളത്തുങ്കലെന്ന് പി സി.ജോര്‍ജ്.സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല. കൂട്ടിക്കലില്‍ 8 പാറമട പൂട്ടിച്ചത് താന്‍ എം.എല്‍.എ ആയിരുന്നപ്പോഴാണ്.കുളത്തുങ്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ പൂഞ്ഞാറിലെ പാറമടകള്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു വെന്നു പറയണം.ഒരു രൂപയുടെ ബിനാമി ഏര്‍പ്പാട് തനിക്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും പി.സി.ജോര്‍ജ്