Thursday, May 2, 2024
keralaNewspolitics

കാലടി സര്‍വകലാശാലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

സിപിഎം നേതാവ് എം.പി.രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് അനധികൃത നിയമനം നല്‍കിയെന്ന് ആരോപിച്ച് കാലടി സര്‍വകലാശാലയില്‍ തുടര്‍ച്ചയായ ആറാം ദിവസവും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തുടര്‍ച്ചയായ ദിവസങ്ങളില്‍ യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് സര്‍വകലാശാലയ്ക്ക് മുന്നില്‍ ഒരുക്കിയിരുന്നത്.

പ്രവര്‍ത്തകര്‍ ക്യാംപസിനുള്ളിലേയ്ക്ക് തള്ളിക്കയറി. വി.സിയുടെ ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. സുരക്ഷാ വീഴ്ച മനസിലാക്കിയ പോലീസ് ഉടന്‍ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് സര്‍വകലാശാലയിലേക്ക് ബിജെപിയും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.ചവറ കെഎംഎംഎല്ലിന് മുന്നില്‍ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധിക്കുകയാണ്. ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ പ്രതിഷേധക്കാര്‍ തടഞ്ഞു. കല്‍പ്പറ്റയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ പിഎസ്‌സി ഓഫിസ് ഉപരോധിച്ചു