Tuesday, May 14, 2024
keralaNews

ആലുവ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ

കൊച്ചി: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ആലുവ കേസില്‍ ബിഹാര്‍ സ്വദേശിയായ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. ഇന്ന് രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശു ദിനത്തിലും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. അതിഥിത്തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ കോണില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകം, 12 വയസില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യല്‍ അടക്കം നാലുകുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കിയത് . പ്രതിയായ അസ്ഫാക് ആലത്തിന് മനസാക്ഷിയില്ലെന്നും വധശിക്ഷയ്ക്ക് അര്‍ഹനാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. ജൂലൈ 28 നാണ് ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് സമീപം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4 ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്. കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയന്‍ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി. പ്രതിയെ അന്ന് തന്നെ പിടിയിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ പ്രതി മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്‌സോ കോടതി ഇന്ന് വിധി പറഞ്ഞത്. പ്രതിക്ക് 28 വയസ്സാണ് പ്രായമെന്നും മാനസാന്തരത്തിനുള്ള സാധ്യത കണക്കിലെടുത്തും കുറഞ്ഞ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

ബാലാവകാശ നിയമം

1 .J J ACT 77 പ്രായപൂർത്തിയാവാത്ത കുട്ടിക്ക് മദ്യം നൽകുക: മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും

പോക്സോ നിയമം 

2, പോക്സോ- 5 (m) 12 വയസിന് താഴെയുള്ള കുട്ടിയെ  ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
3. പോക്സോ -5( i)  പ്രായപൂർത്തിയാകാത്ത കുട്ടിയെ തുടർച്ചയായി ബലാത്സംഗം ചെയ്യൽ: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും
4. പോക്സോ- 5 -(L) കുട്ടിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായ  ക്ഷതം വരുത്തുക:  ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി)
5.  302 കൊലപാതകം: വധശിക്ഷയും രണ്ടു ലക്ഷം പിഴയും (ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും വധശിക്ഷ നടപ്പാക്കുക)

6. 201 തെളിവ് നശിപ്പിക്കൽ:  അഞ്ച് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം അധിക തടവ്)

7.  297 മൃതദേഹത്തോട് അനാദരവ്: ഒരു  വർഷം തടവ്

8.364 തട്ടിക്കൊണ്ടുപോകൽ 10 വർഷം തടവും കാല്‍ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

9. 367 തട്ടിക്കൊണ്ടുപോയി പരുക്കേൽപ്പിക്കൽ 10 വർഷം തടവും കാല്‍ലക്ഷം പിഴയും  (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

10.328 പ്രായപൂർത്തിയാകാത്തകുട്ടിയ്ക്ക് മദ്യം, മയക്ക് മരുന്ന് നൽകൽ: 10 വർഷം തടവും കാല്‍ലക്ഷം പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

11.366 (a) പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടുപോകൽ: പത്തുവര്‍ഷം  കഠിന തടവും 25000 രൂപ പിഴയും (പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്)

12. 377  (പ്രകൃതിവിരുദ്ധപീഡനവും  ക്രൂരതയും: ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും

13.376 (2 ) (j) സമ്മതം കൊടുക്കാന്‍ കഴിയാത്ത ആളെ ബലാത്സംഗം ചെയ്യുക: ജീവിതാവസാനം വരെ ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും