Monday, April 29, 2024
keralaNews

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

തിരുവനന്തപുരം :കടന്നല്‍,തേനീച്ച എന്നിവയുടെ ആക്രമണത്തില്‍ മരിക്കുന്നവര്‍ക്കു നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 1980ലെ കേരള റൂള്‍സ് ഫോര്‍ പെയ്മെന്റ് ഓഫ് കോംപന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് അറ്റാക്ക് ബൈ വൈല്‍ഡ് ആനിമല്‍സ് എന്ന ചട്ടങ്ങളിലെ ചട്ടം 2(എ) ല്‍ വന്യമൃഗം എന്ന നിര്‍വചന പ്രകാരമുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവര്‍ക്ക് (വനത്തിനകത്തോ, പുറത്തോ) നല്‍കിവരുന്ന നഷ്ടപരിഹാര തുകയാണ് നല്‍കുക. ഇതിനുള്ള തുക വന്യജീവി ആക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപയോഗിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍നിന്നു വഹിക്കും.