Saturday, May 4, 2024
keralaNews

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്ന് മുതല്‍…

ഓണക്കിറ്റ് വിതരണം അടുത്ത മാസം ഒന്നിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. തയാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സപ്ലൈകോ യോഗത്തില്‍ തീരുമാനമായി. വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റില്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. കുട്ടികള്‍ക്കായി മിഠായിപ്പൊതിയും ഉണ്ടാകും. 20 മിഠായികള്‍ നല്‍കാനാണു സപ്ലൈകോ ഭക്ഷ്യ വകുപ്പിനു നല്‍കിയിരിക്കുന്ന ശുപാര്‍ശ. അടുത്ത മാസം ഓണക്കിറ്റ് നല്‍കുന്നതിനാല്‍ ഈ മാസം റേഷന്‍കട വഴി ഭക്ഷ്യക്കിറ്റ് ഉണ്ടാകില്ല. ആകെ 444.50 രൂപയുടെ സാധനങ്ങളാണു കിറ്റിലുണ്ടാവുക.