Saturday, May 18, 2024
keralaNewspolitics

സ്ത്രീധന നിരോധന നിയമം. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടു ചോദിച്ചു. വിഷയത്തില്‍ പെരുമ്ബാവൂര്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.                        വിസ്മയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ പ്രതിസ്ഥാനത്തു വന്ന നിലവിലെ സാഹചര്യം പരിഗണിച്ച്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന വ്യവസ്ഥ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും കോടതി ചോദിച്ചു. ഡൗറി പ്രൊഹിബിഷന്‍ ഓഫിസേഴ്‌സ് നിയമം നടപ്പില്‍ വരുത്താത്തതിന്റെ കാരണം എന്താണെന്ന് ചോദിച്ച കോടതി ഈ വിഷയങ്ങളില്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണം എന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.