Saturday, April 27, 2024
keralaNews

ബംഗ്ലദേശിലെ ജ്യൂസ് ഫാക്ടറിയില്‍ തീപിടിത്തം; 52 പേര്‍ മരിച്ചു.

ബംഗ്ലദേശിലെ രൂപ്ഗഞ്ചിലെ ഭക്ഷ്യവസ്തു നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 52 പേര്‍ മരിച്ചു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുന്നതിനായി ചിലര്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിയതായും റിപ്പോര്‍ട്ടുണ്ട്.
എട്ടു നിലയുള്ള ജ്യൂസ് ഫാക്ടറിയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. താഴത്തെ നിലയിലുണ്ടായ അഗ്‌നിബാധ രാസവസ്തുക്കളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും സാന്നിധ്യത്തില്‍ വേഗം പടര്‍ന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം. പതിനെട്ടോളം അഗ്‌നിശമന സേന യൂണിറ്റുകളാണ് ഫാക്ടറിയിലെ തീയണയ്ക്കാനായി എത്തിയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ബന്ധുക്കളും മറ്റുള്ളവരും അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായവരില്‍ 44 പേര്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റും പുറത്തേക്കിറങ്ങാന്‍ ആകെയുള്ള ‘എക്‌സിറ്റും’ അപകട സമയത്ത് അടഞ്ഞുകിടക്കുകയായിരുന്നെന്ന് ഫാക്ടറി ജീവനക്കാരുടെ ബന്ധുക്കളും രക്ഷപ്പെട്ട തൊഴിലാളികളും ആരോപിച്ചു. കെട്ടിടം കൃത്യമായ അഗ്‌നിസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.