Monday, April 29, 2024
keralaNews

ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും.

റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് ഈ മാസം 31മുതല്‍ വിതരണം ആരംഭിക്കും. ഓഗസ്റ്റ് 16നകം കിറ്റുവിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തെ കിറ്റുവിതരണം ഈ 28ന് അവസാനിപ്പിക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2വരെ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് (എഎവൈ),ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെ പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്എച്ച്), ഒന്‍പത് മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 – 16 വരെ വെള്ള കാര്‍ഡുകാര്‍ക്കുമാണ് കിറ്റുവിതരണം.