Monday, April 29, 2024
keralaNewsObituary

ഓട്ടൻ തുള്ളൽ വിദ്വാൻ തൃക്കൊടിത്താനം ഗോപാലകൃഷ്ണൻ അന്തരിച്ചു.

ചങ്ങനാശ്ശേരി : ഓട്ടൻ തുള്ളൽ വിദ്വാൻ തൃക്കൊടിത്താനം ഗോപാലകൃഷ്ണൻ (63)അന്തരിച്ചു. 34വർഷമായി ഓട്ടൻ തുള്ളൽ രംഗത്ത് നിറസാന്നിധ്യ മായിരുന്നു. ആൾ ഇന്ത്യ റേഡിയോയിലും, ദൂര ദർശനിലും പരിപാടി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം 1000ൽ പരം ക്ഷേത്രങ്ങളിൽ ഇതിനോടകം ഓട്ടൻതുള്ളൽ നടത്തിയിട്ടുണ്ട്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിലെ ദീപ മഹോത്സവത്തിന് 25വർഷ മായി തുടർച്ചയായി ഓട്ടൻ തുള്ളൽ അരങ്ങേറിയിരുന്നു.
സ്കൂൾ കലോത്സവത്തിന് നിരവധി കുട്ടികളെ ഓട്ടൻതുള്ളൽ പഠിപ്പിച്ച് ഒന്നാം സ്ഥാനത്തെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. നിരവധി ശിഷ്യ ഗണങ്ങളും അദ്ദേഹത്തിനുണ്ട് മുപ്പത്തിയാറു വർഷം തൃക്കൊടിത്താനം ഗവ. ഹയർ സെക്കന്ററി സ്കൂൾ, പായിപ്പാട് പൊടിപ്പാറ സ്കൂളിലും സേവനമനുഷ് ടിച്ചിട്ടുണ്ട്. സംസ്കാരം നാളെ  വെള്ളിയാഴ്ച ഉച്ചയ്ക്ക് 1മണിക്ക് പാമ്പാടി നെടുമാവ് മുക്കാടി ശങ്കര മംഗലം വീട്ടിൽ.