Wednesday, May 15, 2024
indiaNews

ജമ്മു കശ്മീര്‍ നാഷണല്‍ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ നാഷണല്‍ ഫ്രണ്ടിനെ (ജെകെഎന്‍എഫ്) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമത്തിന്റെ കീഴിലാണ് നിരോധനം. നയീം അഹമ്മദ് ഖാന്റെ നേതൃത്വത്തിലാണ് സംഘടനയാണ് ജെകെഎന്‍എഫ്. എക്‌സിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് വാര്‍ത്ത പുറത്തുവിട്ടത്.രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും വെല്ലുവിളിക്കുകയാണ് ജെകെഎന്‍എഫ് എന്ന് അമിത് ഷാ കുറിച്ചു.

ഈ സംഘടന ജമ്മു കശ്മീരിനെ ഭാരതത്തില്‍ നിന്ന് വേര്‍പെടുത്തുകയും ഭീകരവാദത്തെ പിന്തുണക്കുകയും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭീകരവാദ ശക്തികളെ പിഴുതെറിയാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമങ്ങള്‍ നടത്തുകയും ചെയ്ത സംഘടനയാണ് ജെകെഎന്‍എഫ് അറിയിപ്പില്‍ പറയുന്നു. 2017 ഓഗസ്റ്റ് 14 മുതല്‍ ഭീകരവാദ ഫണ്ടിംഗ് കേസില്‍ ജയിലില്‍ കഴിയുകയാണ് ജെകെഎന്‍എഫ് നേതാവ് നയീം ഖാന്‍.