Tuesday, May 14, 2024
keralaNews

എരുമേലിയില്‍ കോവിഡ് വര്‍ദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് ; പഞ്ചായത്തില്‍ യോഗം ഇന്ന് മൂന്നിന് :ആശങ്കയോടെ നാട്ടുകാര്‍ .

കഴിഞ്ഞ ഒരാഴ്ചയായി എരുമേലി പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധക്കുന്നതില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഇന്നലെ പഞ്ചായത്തിലെ റ്റി പി ആര്‍ – 11.1% വും – ജൂലൈ 14 – മുതല്‍ 20 വരെയുള്ള ശരാശരി ടെസ്റ്റ് പോസിറ്റി വിറ്റി 15.96% വുമായതിനാല്‍ ജില്ലാ കളക്ടര്‍ പി. കെ ജയശ്രീ പഞ്ചായത്തിനെ ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
കോവിഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യോഗം നടക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു .
ഇതിനിടെ എരുമേലി സി എച്ച് സി യില്‍ ആന്റിജന്‍ ടെസ്റ്റും, മുട്ടപ്പളളി ഗവ. എല്‍ പി എസ് , എരുത്വാപ്പുഴ കോളനിയില്‍ ആര്‍ റ്റി പി സി ആര്‍ ടെസ്റ്റും ഇന്ന് നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . നിലവില്‍ എരുമേലി പഞ്ചായത്തില്‍ മാത്രം 115 പേരാണ് ചികില്‍സയിലുള്ളത്. 32 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടിക്കാണ് ഇനി സാധ്യത.
ഇന്നത്തെ ടെസ്റ്റ് കൂടി കണക്കിലെടുത്ത ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയൊള്ളൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചാല്‍ പഞ്ചായത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും , സാമൂഹിക അകലം പാലിക്കാതെ നില്‍ക്കുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു .ഇതിനിടെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന്  പഞ്ചായത്തിലെ അഞ്ചാം വാർഡായ ഒഴക്കനാട്  വയലാപറമ്പിൽ റോഡ് അടച്ചിരിക്കുകയാണ് .