Saturday, May 4, 2024
Local NewsNewsObituary

ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

എരുമേലി: വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. എരുമേലി മഠത്തില്‍ പറമ്പില്‍ വിശ്വംഭരന്‍ പിവി (60) ആണ് മരിച്ചത്. കഴിഞ്ഞ 12 ന് രാത്രി എട്ട് മണിയോടെ എരുമേലി – മുണ്ടക്കയം റോഡില്‍ ചരളയിലായിരുന്നു അപകടം.

വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കൃഷ്ണകുമാരിയാണ് ഭാര്യ, മക്കള്‍ : ഗോപിക, അനശ്വര, നിതിന്‍ .
മരുമക്കള്‍ : വി ആര്‍ രതീഷ് , ധനേഷ് . സംസ്‌ക്കാരം എരുമേലി മറ്റന്നൂര്‍ക്കര എന്‍ എസ് എസ് കരയോഗം ശ്മശാനത്തില്‍ നടത്തി.