Sunday, May 12, 2024
Local NewsNews

 എരുമേലിയില്‍ മണ്ഡലകാല മെഗാ ശുചീകരണം നടത്തി

എരുമേലി: പവിത്രം എരുമേലി മണ്ഡല കാലമെഗാ ശുചികരണ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ: സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്സ് കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. റെക്‌സണ്‍ പോള്‍ ശുചീകരണ സന്ദേശം നടത്തി. പി എച്ച് എന്‍ വിജി തോമസ് ആശംസകള്‍ അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് ശര്‍മ്മ നന്ദി രേഖപ്പെടുത്തി. വരും വര്‍ഷങ്ങളിലും പവിത്രം എരുമേലി ശുചീകരണ പരിപാടി വിപുലമായി നടത്തുമെന്ന് എച്ച് ഐ അറിയിച്ചു.