Monday, April 29, 2024
Local NewsNewsObituary

ഓട്ടോക്ക് പിന്നില്‍ കാറിടിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

എരുമേലി : യാത്രക്കാരെ കയറ്റുന്നതിനിടെ ഓട്ടോക്ക് പിന്നില്‍ കാറിടിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. എരുമേലി കനകപ്പലം ശ്രീനിപുരം പോട്ടയില്‍ വിജയന്‍ (57) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ 9.30 ഓടെ മറ്റന്നൂര്‍ക്കര ജംഗ്ഷനിലായിരുന്നു അപകടം ഉണ്ടായത്. മറ്റന്നൂര്‍ക്കരയില്‍ വച്ച് ഓട്ടോ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനിടയില്‍ പിന്നാലെ വന്ന കാര്‍ ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

സംസ്‌കാരം ഇന്ന് 28 ന് ഞായര്‍ ഉച്ചകഴിഞ്ഞ് രണ്ടിന് പിആര്‍ഡിഎസ് കനകപ്പലം ശാഖ ശ്മാനത്തില്‍ നടക്കും . ഭാര്യ : സുജാത. മക്കള്‍ : വൈശാഖ്, വിശാഖ്.