Wednesday, May 22, 2024
Local NewsNews

ചെറുവള്ളി വിമാനത്താവളം; വിദഗ്ദ്ധ സമിതിയില്‍ രാഷ്ട്രീയ വിവേചനം

എരുമേലി: നിര്‍ദ്ദിഷ്ട ശബരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സംബന്ധിച്ച് സാമൂഹ്യ ആഘാത പഠന വിദഗ ്ദ്ധ സമിതിയെ നിയോഗിച്ചതില്‍ രാഷ്ട്രീയ വിവേചനം ഉണ്ടെന്നുള്ളതിന്റെ ഉദാഹരണമാണ് പദ്ധതി പ്രദേശത്തെ വാര്‍ഡ് അംഗമായ അനിത സന്തോഷിനെ ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മ ആരോപിച്ചു. പദ്ധതി പ്രദേശത്തെ രണ്ട് പഞ്ചായത്ത് ഇടത് അംഗങ്ങളെ ഉള്‍പ്പെടുത്തുകയും യു.ഡി.എഫ്. അംഗത്തെ ഒഴിവാക്കുകയും ചെയ ്തത ് പദ്ധതി സംബന്ധിച്ച ് ദുരൂഹതകളും ആശങ്കകളും പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. വാര്‍ഡ് അംഗത്തെ സാമൂഹ്യ ആഘാത പഠന വിദഗ്ദ്ധ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജനകീയ കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ ് ഏണസ്റ്റ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു. റെജി അമ്പാറ, ഫിലിപ്പ് കൊക്കപ്പുഴ, വാര്‍ഡ് അംഗങ്ങളായസുനില്‍ മണ്ണില്‍, അനിത സന്തോഷ്, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മനോജ് കല്ലൂകുളങ്ങര, സി. സി. മാത്യു ചെങ്കോട്ടായില്‍, അനിയന്‍ കാവുങ്കല്‍, പ്രസന്നന്‍ ബംഗ്ലാവ്, ജയിംസ് പുല്‍പ്പേല്‍, ഷിബു മഞ്ഞാങ്കല്‍, രവി തുണ്ടിയില്‍, തങ്കപ്പന്‍ ചെങ്കോട്ട, സിജി മുക്കാലി, ലിന്‍സ് നടുവത്താനി, ജിജോ പുല്‍പ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.