Monday, April 29, 2024
keralaNews

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം :ഹിന്ദു സംഘടനകള്‍

പത്തനംതിട്ട:ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.വിഷയം ഉന്നയിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഡിസംബർ 6ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് അയ്യപ്പഭക്തരും, ഹിന്ദു സംഘടന നേതാക്കളും മാർച്ചും, ധർണ്ണയും നടത്തുന്നു.സർക്കാരിന്റെ കെടുകാര്യസ്ഥതയിലും, ദേവസ്വം ബോർഡിന്റെ നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് ശബരിമല തീർത്ഥാടർക്ക് അടിസ്ഥാന സൗകര്യങ്ങളും, ജീവൽ സുരക്ഷയും യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ഹിന്ദു സംഘടനയുടെ ആവശ്യം.ശബരിമലയിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് സർക്കാരും, ദേവസ്വം ബോർഡും വരുത്തിയിരിക്കുന്നതെന്നും സംഘടന നേതാക്കന്മാർക്ക് കോട്ടയത്ത്‌ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു